ഏലപ്പീടിക : ട്രെയിൻ ഇല്ലാത്ത ഏലപ്പീടിക മലമുകളിൽ ട്രെയിനും പ്ലാറ്റ്ഫോമും കണ്ടാൽ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ ഏലപീലികയിലാണ് ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും രൂപത്തിൽ കൗതുകകരമായ ഒരു വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. ഏലപ്പീടിക കേളകം റോഡിന് സമീപമാണ് ഈ വിശ്രമ കേന്ദ്രം ഉള്ളത്. കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 20 ലക്ഷം രൂപ ചിലവിലാണ് ഈ വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഈ ഗ്രാമത്തിലെ മഹിളാ സമാജം വിട്ടു നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് വിശ്രമ കേന്ദ്രം പണിതത്. കന്നിച്ചാർ പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ വിഷ്ണുവാണ് ഡിസൈൻ ചെയ്തത്. ഈ വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകാനാണ് തീരുമാനം. ശാരീരിക വെല്ലുവിളി നേടുന്നവർക്കു ള്ള ശുചിമുറി വരെ സൗകര്യപൂർവ്വം ഒരുക്കിയിട്ടുള്ള ഇവിടെ കോഫി ഷോപ്പ് വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. അടുത്തയാഴ്ച ഇത് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. സമീപത്തായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യൂ പോയിന്റിന്റെ പണികളും നടത്തി വരികയാണെന്ന് പഞ്ചായത്ത് എങ്ങും ജിമ്മി അബ്രഹാം പറഞ്ഞു .
Train and platform without rails on the hill